സൂസന്നയുടെ ഭൂമിക
കളഞ്ഞുപോയ വാക്കിനായ്...... പൊലിഞ്ഞുപോയ സ്വപ്നത്തിനായ്..... പിടഞ്ഞുതീര്‍ന്ന ജീവനായ്... മറന്നുപോയ ഓര്‍മ്മക്കായ്...
നിഴലും നിലാവും
ശ്രീഭൂവിലസ്ഥിരമിന്നു നിണ്റ്റെ- യാഭൂതിയെങ്ങു പുനരെങ്ങുകിടപ്പിതോര്‍ത്താല്‍
2018 ജൂൺ 23, ശനിയാഴ്ച
2015 ഒക്ടോബർ 19, തിങ്കളാഴ്ച
ലിറ്റില്‍ ഫ്ളവര്‍ കോളേജ്, മലയാളസംസ്കൃതവിഭാഗങ്ങള് സംയുക്തമായി യു.ജി.സിയുടെ ധനസഹായത്തോടെ 'അടിച്ചമര്‍ത്തപ്പെ' സ്ത്രൈണതയുടെ മുദ്രകള്‍ സാഹിത്യത്തിലും സിനിമയിലും' വിഷയത്തില്‍ 2015 ഒക്ടോബര്‍ 20,21 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരു ദ്വിദിന ദേശീയ സെമിനാര്‍ നവംബര്‍ 24,25 എീ തിയതികളിലേക്ക് മാറ്റിയിരിക്കുു. ഇതൊരറിയിപ്പായി സ്വീകരിക്കണമെ് അഭ്യര്‍ത്ഥിക്കുു. അധ്യാപകരെയും ഗവേഷകരെയും വിദ്യാര്‍ത്ഥികളെയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനായി ക്ഷണിക്കുു.
2015 ഒക്ടോബർ 8, വ്യാഴാഴ്ച
വേഷപ്പകര്‍ച്ച
നിഴലും നിഴലും സംസാരിച്ചു
നിഴല്‍ നിലാവിനോടും
നിലാവ് നിഴലിനോടും
കുശലം പറഞ്ഞു.
നിഴലും നിഴലും പൊട്ടിത്തെറിച്ചു.
അക്ഷരങ്ങള്‍ വാക്കുകള്‍
അണുക്കളായ് ചിതറിത്തെറിച്ചു.
ഹേ മനുഷ്യാ,
ഞാന്‍ വെളുമ്പിയായിരുന്നെങ്കില്
കുഞ്ഞുടുപ്പിട്ട സംസ്കാരിയായ എന്നെ
നിങ്ങള്‍ സ്വീകരിച്ചേനേ
ഞാന്‍ കറുമ്പിയായിരുന്നെങ്കില്
നിങ്ങളെന്നെ കാണാതെ പോയേനെ.
ഞാനൊരു ഇരുനിറക്കാരി
അപ്പോള്‍ നിങ്ങളെന്നെ തുറിച്ചുനോക്കി.
കറുപ്പിനെ വെളുപ്പിക്കാന്‍ തുനിഞ്ഞ്,
പാതിയിലെത്തിയ വിയര്‍പ്പിനെ
സുഗന്ധമാക്കാന്‍ മുതിര്‍ന്ന്,
സ്വപ്നങ്ങള്‍ക്ക് മേല്‍ സ്വപ്നങ്ങള്‍ കെട്ടിയിട്ട
വേഷപ്പകര്ച്ചക്കാരി.
ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കുമെന്ന്
പറഞ്ഞെന്നെ നിങ്ങള്‍ വകഞ്ഞുമാറ്റി.
എന്നില്‍ സൂര്യനുദിക്കുന്നു.
അസ്തമയമെത്തും മുമ്പ്
സൂര്യനെ മറയാക്കി അമ്പെയ്യാന്‍
ഞാനെണ്റ്റെ ആവനാഴിയെ സജ്ജമാക്കി.
നിണ്റ്റെ കണ്ണിലെ ഇരിട്ടിനെ
തുളച്ചുകീറി
ഒരു ആകാശം തീര്‍ക്കാന്‍
ഒരു അസ്ത്രം ഞാന്‍ കരുതിയിരികുന്നു
വീണ്ടുമൊരു വേഷപ്പകര്‍ച്ചക്കായി.
നിഴല്‍ നിലാവിനോടും
നിലാവ് നിഴലിനോടും
കുശലം പറഞ്ഞു.
നിഴലും നിഴലും പൊട്ടിത്തെറിച്ചു.
അക്ഷരങ്ങള്‍ വാക്കുകള്‍
അണുക്കളായ് ചിതറിത്തെറിച്ചു.
ഹേ മനുഷ്യാ,
ഞാന്‍ വെളുമ്പിയായിരുന്നെങ്കില്
കുഞ്ഞുടുപ്പിട്ട സംസ്കാരിയായ എന്നെ
നിങ്ങള്‍ സ്വീകരിച്ചേനേ
ഞാന്‍ കറുമ്പിയായിരുന്നെങ്കില്
നിങ്ങളെന്നെ കാണാതെ പോയേനെ.
ഞാനൊരു ഇരുനിറക്കാരി
അപ്പോള്‍ നിങ്ങളെന്നെ തുറിച്ചുനോക്കി.
കറുപ്പിനെ വെളുപ്പിക്കാന്‍ തുനിഞ്ഞ്,
പാതിയിലെത്തിയ വിയര്‍പ്പിനെ
സുഗന്ധമാക്കാന്‍ മുതിര്‍ന്ന്,
സ്വപ്നങ്ങള്‍ക്ക് മേല്‍ സ്വപ്നങ്ങള്‍ കെട്ടിയിട്ട
വേഷപ്പകര്ച്ചക്കാരി.
ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കുമെന്ന്
പറഞ്ഞെന്നെ നിങ്ങള്‍ വകഞ്ഞുമാറ്റി.
എന്നില്‍ സൂര്യനുദിക്കുന്നു.
അസ്തമയമെത്തും മുമ്പ്
സൂര്യനെ മറയാക്കി അമ്പെയ്യാന്‍
ഞാനെണ്റ്റെ ആവനാഴിയെ സജ്ജമാക്കി.
നിണ്റ്റെ കണ്ണിലെ ഇരിട്ടിനെ
തുളച്ചുകീറി
ഒരു ആകാശം തീര്‍ക്കാന്‍
ഒരു അസ്ത്രം ഞാന്‍ കരുതിയിരികുന്നു
വീണ്ടുമൊരു വേഷപ്പകര്‍ച്ചക്കായി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)